മൈനാഗപ്പള്ളി:മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോർമോൺ പരിശോധനയ്ക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള ആധുനിക മെഷീൻ രണ്ടര വർഷമായിട്ടും പ്രവർത്തിപ്പിക്കാത്തതിൽ ബിജെപിയുടെ
പ്രതിഷേധം.ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.എട്ട് ലക്ഷം രൂപ വിലവരുന്ന ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് തൈറോയിഡ്,വന്ധ്യതാ നിർണ്ണയം, സി.എ-125 കാൻസർ ടെസ്റ്റ് എന്നിവ നടത്താൻ സാധിക്കും.
എന്നാൽ എർത്തിംഗ് സംവിധാനത്തിലെ തകരാർ ചൂണ്ടിക്കാട്ടി അധികൃതർ ഇത് പൂട്ടിവെച്ചിരിക്കുകയായിരുന്നു.ഈ വീഴ്ച പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തോ ആശുപത്രി അധികൃതരോ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഒരു മാസത്തിനകം മെഷീൻ പ്രവർത്തനസജ്ജമാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.ബിജെപി നേതാക്കളായ രാമചന്ദ്രൻ പിള്ള,ബിനോയ് ജോർജ്,എ.രാധാകൃഷ്ണപിള്ള,ഉണ്ണി പള്ളിയാടിയിൽ, ശശിധരൻ, ഭാസ്കരൻ കുട്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.




































