27.3 C
Kollam
Saturday 28th February, 2026 | 11:53:08 PM
Home News Local പുതുയുഗയാത്രാ വേദിയിൽ ഉല്ലാസ് കോവൂരിൻ്റെ ജന്മദിനാഘോഷം

പുതുയുഗയാത്രാ വേദിയിൽ ഉല്ലാസ് കോവൂരിൻ്റെ ജന്മദിനാഘോഷം

Advertisement

ഭരണിക്കാവ്:പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ഭരണിക്കാവിൽ നൽകിയ സ്വീകരണത്തിനിടെ ഉല്ലാസ് കോവൂരിൻ്റെ സർപ്രൈസ് ജന്മദിനാഘോഷം വേറിട്ടതായി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റും കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉല്ലാസ് കോവൂരിൻ്റെ ജന്മദിനത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ യാത്ര ഭരണിക്കാവിലെത്തിയത്.

ജന്മദിനമാണെന്ന കാര്യം ഉല്ലാസ് ആരെയും അറിയിച്ചിരുന്നില്ല.അടുത്ത സുഹൃത്തുക്കൾക്ക് മാത്രമറിയാമായിരുന്ന രഹസ്യം പക്ഷേ
സോഷ്യൽ മീഡിയ വഴി പരസ്യമായി.പുതുയുഗ യാത്രയിൽ വി.ഡി സതീശൻ തൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നതിനിടെ കെ.എസ്.യു നേതാവായ ഗൗരി പതാരം കേക്കുമായി വേദിയിലെത്തി.പ്രതിപക്ഷ നേതാവ് തന്നെ ഉല്ലാസ് കോവൂരിൻ്റെ ജന്മദിനമാണ് ഇന്നെന്നും അദ്ദേഹത്തെ സ്നേഹിക്കുന്ന നിങ്ങൾ ഇത്തവണ വിജയിപ്പിക്കില്ലേയെന്നും ചോദിച്ചു.നിറഞ്ഞ കയ്യടിയായിരുന്നു മറുപടി.തുടർന്ന് കേക്ക് മുറിച്ച് സതീശൻ ഉല്ലാസിന് നൽകി.നെറുകയിൽ മുത്തവും.

തുടർന്ന് ഡിസിസി പ്രസിഡൻ്റ്,യുഡിഎഫ് ജില്ലാ ചെയർമാൻ എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉല്ലാസിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താൻ നേരിട്ടെത്തുമെന്നും അറിയിച്ചു.അതിനും വലിയ കരഘോഷമാണ് വേദിയിൽ നിന്നും ലഭിച്ചത്.താൻ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ജീവിതത്തിൽ ഇത് രണ്ടാം തവണ മാത്രമെന്നും ഒട്ടും പ്രതീക്ഷിക്കാതെ സർപ്രൈസ് തന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയെന്നും ഉല്ലാസ് കോവൂർ പിന്നീട് പ്രതികരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here