പടിഞ്ഞാറേകല്ലട. കാരാളി ടൗൺ വാർഡിൽ പൈപ്പ് പൊട്ടിയിട്ട് മൂന്നാഴ്ച്ച.
മെയിന്റനൻസ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫീസിൽ പഞ്ചായത്ത് മെമ്പർ സമരം തുടങ്ങി
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളിമുക്ക് കടപുഴ റോഡിൽ കണത്താർ കുന്നം ക്ഷേത്രത്തിന് സമീപം മൂന്നിടത്താണ് ഒരു മാസത്തോളമായി പൈപ്പ് പൊട്ടിക്കിടക്കുന്നത് വാർഡിലെ ജനപ്രതിനിധിയായ സുരേഷ്ചന്ദ്രൻ എ എക്സിയെയും AE യെയും നിരവധി തവണ അറിയിച്ചിട്ടും പരിഹാരമുണ്ടാകാത്തത്തിൽ പ്രതിഷേധിച്ചാണ് സുരേഷ്ചന്ദ്രൻ ഓഫീസിന് മുന്നിൽ സമരം തുടങ്ങിയത്
സമരം തുടങ്ങിയതിന് ശേഷം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തിങ്കളാഴ്ച രാവിലെ തന്നെ മെയിന്റനൻസ് ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു
സർക്കാർ ഇരുപത് മാസമായി പണം കൊടുക്കാത്തത്തിനാൽ കോൺട്രാക്ടർമാർ സമരത്തിലാണ് അതിനാലാണ് മെയിന്റനൻസ് പണികളെല്ലാം മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു
തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുൻപ് പണി ചെയ്തില്ലെങ്കിൽ 4 മണിക്ക് ശേഷം ശക്തമായ സമരം ആരംഭിക്കുമെന്ന് സുരേഷ് ചന്ദ്രൻ പറഞ്ഞു
































