Home News Local ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരിച്ച സ്റ്റേജ് സമർപ്പിച്ചു

ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരിച്ച സ്റ്റേജ് സമർപ്പിച്ചു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ആദരവും നടന്നു.ദേവസ്വം ബോർഡ് അംഗം കെ.രാജു ഉദ്ഘാടനം നിർവഹിച്ചു.ഉപദേശക സമിതി പ്രസിഡൻ്റ് കെ.പി അജിതകുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കേരള ശശികുമാർ,വൈസ് പ്രസിഡൻ്റ് എസ്.രാധാകൃഷ്ണ പിള്ള,പബ്ലിസിറ്റി കൺവീനർ വി.ബി ഉണ്ണിത്താൻ,ടൗൺ വാർഡ് മെമ്പർ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.ഉപദേശക സമിതി ഭാരവാഹികൾ,ജനപ്രതിനിധികൾ എന്നവർ പങ്കെടുത്തു.തിരു:ഉത്സവം തിങ്കളാഴ്ച കൊടിയേറും.മാർച്ച് 4ന് ആറാട്ടോടെ സമാപിക്കും.

Advertisement