Home News Local കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍

കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍

Advertisement

കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍. പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 112-ല്‍ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കുകയായിരുന്നു. മയ്യനാട് സ്വദേശിയായ പ്രമോദ് ജോണ്‍(44) ആണ് പോലീസിന്റെ പിടിയിലായത്.
പ്രമോദ് ഇന്നലെ രാവിലെ പത്ത് മണിയോടെ തന്റെ മൊബൈല്‍ നമ്പരില്‍ നിന്നും എമര്‍ജന്‍സി നമ്പരിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. കളക്ട്രേറ്റില്‍ താന്‍ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളില്‍ പൊട്ടി തെറിക്കുമെന്നുമായിരുന്നു ഭീഷണി. പോലീസ് പിടികൂടിയപ്പോള്‍ ജയിലില്‍ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് സന്ദേശം അയച്ചതെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്

Advertisement