24.3 C
Kollam
Thursday 19th February, 2026 | 04:15:22 AM
Home News Local കരുനാഗപ്പള്ളി ഗവൺമെന്റ് കോളേജ് കെട്ടിട നിർമ്മാണ ഉദ്ഘാടനം നടത്തി നിർമ്മാണം പത്തുമാസത്തിനകം പൂർത്തീകരിക്കും

കരുനാഗപ്പള്ളി ഗവൺമെന്റ് കോളേജ് കെട്ടിട നിർമ്മാണ ഉദ്ഘാടനം നടത്തി നിർമ്മാണം പത്തുമാസത്തിനകം പൂർത്തീകരിക്കും

Advertisement

കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ 2016ൽ ആരംഭിച്ച ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണോൽഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണം പത്തു മാസത്തിനകം പൂർത്തീകരിക്കുമെന്ന് നിർവഹണ ഏജൻസിയായ കിറ്റ് കോ മാനേജിംഗ് ഡയറക്ടർ യോഗത്തിൽ വച്ച് അറിയിച്ചു.

18.85 കോടി രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ സുധീർ ഐഎഎസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ ചന്ദ്രൻ, നജീബ് മണ്ണേൽ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ, അംഗംഎസ് സദ്ദാം,അൻവർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായമുംതാസ് ,എ അനിരുദ്ധൻ,അഡ്വ.കെ എ ജവാദ്, ജഗത് ജീവൻ ലാലി,തൊടിയൂർ താഹ,, അബ്ദുൽസലാം അൽഹന,എ എ ജബ്ബാർ,സദാനന്ദൻ,ആദിനാട് സൈനുദീൻ,പ്രിൻസിപ്പൽ,ഇന്ദുശ്രീ,പി ടി എ സെക്രട്ടറി ജെയിംസ്വർഗീസ്,സിന്ധുദേവി,ഹരികുമാർ ടി ജി,നിസാർ കിറ്റ്ക്കോമാനേജിങ് ഡയറക്ടർ ബി രാജേഷ് എന്നിവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here