23.7 C
Kollam
Wednesday 11th February, 2026 | 04:10:21 AM
Home News Local തൊഴിലാളി ദ്രോഹത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരത്തിൽ:ഉല്ലാസ് കോവൂർ

തൊഴിലാളി ദ്രോഹത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരത്തിൽ:ഉല്ലാസ് കോവൂർ

Advertisement

ശാസ്താംകോട്ട:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ആരോപിച്ചു.യുഡിറ്റിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകൾ തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ്.പകലന്തിയോളം പണിയെടുത്താലും ഒരു കിലോ വെളിച്ചെണ്ണ വില പോലും ദിവസ കൂലിയായ ലഭിക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളോട് കാട്ടുന്ന ക്രൂരത നീതികരിക്കാനാകില്ലെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.യുഡിറ്റിഎഫ് നിയോജക മണ്ഡലം ചെയർമാർ തടത്തിൽ സലീം അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, ജി.തുളസീധരൻ പിള്ള,പറമ്പിൽ സുബേർ,തുണ്ടിൽ നിസാർ,എസ്.അമ്മിണികുട്ടൻ പിളള,എസ്.ബഷീർ,ഹരിമോഹൻ,ബഷീർ ഒല്ലായിൽ,സരസചന്ദ്രൻ പിള്ള,മുഹമ്മദ് ഉസ്മാൻ,തൊളിക്കൽ ദേവരാജൻ,ബാബു ഹനീഫ,ചെല്ലപ്പൻ ഇരവി,സന്തോഷ് പവിത്രം,ഷൗക്കത്ത്,ജെ.സരോജാക്ഷൻ പിള്ള,മംഗലത്ത് ഗോപാലകൃഷ്ണ പിള്ള,നഭിസത്ത് ബീവി,രേണുക,സ്റ്റാലിൻ,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here