23.3 C
Kollam
Wednesday 11th February, 2026 | 08:19:00 AM
Home News Breaking News പോറ്റിക്കോട്ട പൊളിഞ്ഞു’,കേരളത്തിൽ വീശുന്നത് എൽഡിഎഫ് കാറ്റെന്നും നൂറ് കനഗോലുമാർ ശ്രമിച്ചാലും യുഡിഎഫ് അധികാരത്തിൽ എത്തില്ലെന്നും ബിനോയ്...

പോറ്റിക്കോട്ട പൊളിഞ്ഞു’,കേരളത്തിൽ വീശുന്നത് എൽഡിഎഫ് കാറ്റെന്നും നൂറ് കനഗോലുമാർ ശ്രമിച്ചാലും യുഡിഎഫ് അധികാരത്തിൽ എത്തില്ലെന്നും ബിനോയ് വിശ്വം

Advertisement

ശാസ്താംകോട്ട:ശബരിമല സ്വർണപാളി വിവാദത്തിൽ യുഡിഎഫും ബിജെപിയും നെയ്തെടുത്ത കോട്ടകളെല്ലാം പൊളിഞ്ഞതായും,ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർക്കും കോൺഗ്രസ് – ബിജെപി നേതാക്കന്മാർക്കും അടുത്ത ബന്ധമാണുള്ളതെന്നും എൽഡിഎഫ് വികസന മുന്നേറ്റ ജാഥ കൺവീനറും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ആരോപിച്ചു.ശാസ്താംകോട്ടയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയിലെ സ്വർണപാളികളിൽ ഒരു തരിയെങ്കിലും എടുത്തിട്ടുള്ളവർ എൽഡിഎഫിൽ ഉണ്ടാകില്ല.എന്നാൽ ജയിലിൽ കിടക്കുന്ന എ.പദ്മകുമാർ അടക്കമുള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുകയല്ലേ എന്ന ചോദ്യത്തിന് കോടതി കുറ്റവാളിയായി കണ്ടെത്തുന്നതു വരെ മാത്രമേ എൽഡിഎഫിൽ ഉണ്ടാവുകയുള്ളുവെന്ന് ബിനോയ് വിശ്വം മറുപടി നൽകി.കോൺഗ്രസ് നേതാക്കന്മാരുമായി മാത്രമല്ല ബിജെപിയുടെ മുൻ കർണാടക മുഖ്യമന്ത്രി,ഉപ മുഖ്യമന്ത്രി എന്നിവരുമായെല്ലാം ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമാണുള്ളത്.യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡ് ഭരണസമിതി നടത്തിയ സ്വർണ കൊടിമര നിർമ്മാണത്തിലും വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവനന്തപുരം കോർപ്പറേഷനിൽ കഷ്ടിച്ച് ഭരണം കിട്ടിയ ബിജെപി പ്രധാനമന്ത്രിയെ വരുത്തി ‘ബ്ല്യൂ പ്രിൻ്റ് പ്രഖ്യാപനം നടത്തി നഗര വികസനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായെന്ന് ബിനോയ് വിശ്വം ചോദിച്ചു.പ്രധാനമന്ത്രി തലസ്ഥാനത്ത് വന്നു പോയതല്ലാതെ എന്തു പ്രഖ്യാപനമാണ് നടത്തിയത്.ഇപ്പോൾ എല്ലാവരെയും കൂടി വണ്ടിയിൽ കയറ്റി ഡൽഹിയിലേക്ക് കൊണ്ടു പോയിരിക്കയാണ്.അവരുടെ ഒരു വനിതാ കൗൺസിലറായ ശ്രീലേഖയ്ക്ക് മേയർ പദവി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിനെ തുടർന്ന് അവർ ഇടഞ്ഞു നിൽക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ? കവി സച്ചിദാനൻ്റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന്
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജാണ് മറുപടി നൽകിയത്.എൽഡിഎഫ് അധികാരത്തിൽ വീണ്ടും എത്തിയാൽ അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടുള്ള ഭരണമായിരിക്കും നടക്കുക.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മുൻമന്ത്രി സി.ദിവാകരൻ മീൻ വിവാദം ഉയർത്തി കൊണ്ട് വന്ന് വീണ്ടും വഷളാക്കരുതെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.സിപിഐയിൽ ടേം വ്യവസ്ഥ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നും ചിലപ്പോൾ ഇളവുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലത്തിൻ്റെ വികസനമുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾക്ക് കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം ഭരണിക്കാവിൽ വികസനമുന്നേറ്റ ജാഫയിൽ പങ്കെടുത്ത് സംസാരിച്ച ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾ കുന്നത്തൂർ എംഎൽഎയുടെ പേര് പരാമർശിക്കാതിരുന്നതിലും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതിൽ ആരും പരാതി ഉന്നയിച്ചിട്ടില് വന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.ബിനോയ് വിശ്വം അടക്കമുള്ള ജാഥാ അംഗങ്ങൾ.

മാധ്യ പ്രവർത്തകരുമായുള്ള പ്രസ്മീറ്റിൽ നിന്നും അതിന് മുമ്പായി നടന്ന പൗരപ്രമുഖർ,ജനപ്രതിനിധികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയിൽ നിന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ വിട്ടു നിന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here