കുന്നത്തൂർ: തനിച്ചു കഴിയുകയായിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ് മംഗലത്ത് ജംഗ്ഷനു സമീപം കല്ലുവിള കിഴക്കതിൽ ഓമനയമ്മയാണ്(75) മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് പുറത്ത് ഇവരെ കണ്ടതെന്ന് അയൽവാസികൾ പറയുന്നു.അവിവാഹിതയായ ഓമനയമ്മ മറ്റുള്ളവരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല.
സംശയം തോന്നിയ അയൽവാസികൾ ജനൽപാളി തകർത്ത് നടത്തിയ പരിശോധനയിലാണ് കട്ടിലിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.വീട് അകത്തു നിന്നും പൂട്ടിയ നിലയിലാണ്.ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹത്തിന് പഴക്കമുള്ളതിനാൽ വീട്ടിൽ വച്ചു തന്നെ പോസ്റ്റ്മോർട്ടം നടത്താമെന്ന തീരുമാനത്തിലാണ് പോലീസ്.


































