
ശാസ്താംകോട്ട. മുതുപിലാക്കാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ നവീകരിച്ച പള്ളിമേടയുടെ കൂദാശയും ഉദ്ഘാടനവും മാവേലിക്കര രൂപതാധ്യക്ഷൻ ഡോ മാത്യൂസ് മാർ പോളി കാർപ്പസ് പിതാവ് നിർവഹിച്ചു. തദവസരത്തിൽ കടമ്പനാട് ജില്ലാ വികാരി എബ്രഹാം തലോത്തിൽ അച്ചൻ അധ്യക്ഷത വഹിച്ചു.ഇടവക വികാരി കാലേബ് ചെറുവള്ളിൽ അച്ചൻ നേതൃത്വം നൽകി.ജില്ലയിലെ മറ്റു വൈദികരും സിസ്റ്റേഴ്‌സും വിശ്വാസി ഗണവും സംബന്ധിച്ചു.സമ്മേളനത്തിൽ ഇടവക ട്രസ്റ്റി വിൻസും സെക്രട്ടറി ഷീബയും പ്രസംഗിച്ചു.






































