സ്മൃതികുടീരങ്ങളില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് ശൂരനാട് രക്തസാക്ഷിദിനം ഇന്ന്

Advertisement

ശൂരനാട്. സ്മൃതികുടീരങ്ങളില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് ശൂരനാട് രക്തസാക്ഷിദിനം ഇന്ന്. സ്വാതന്ത്ര്യാനന്തരവും തുടരുന്ന മാടമ്പിത്തം നടത്തിയ കര്‍ഷകദ്രോഹ നിലപാടുകളെ ചെറുക്കാന്‍ പുറപ്പെട്ട യുവാക്കളുടെ ധീര സമര്‍പ്പണത്തിന്‍റെ കഥയാണ് ശൂരനാട്ടേത്. ഉള്ളന്നൂര്‍കുളത്തില്‍ മീന്‍പിടിക്കാനുള്ള അവകാശം ലേലം ചെയ്തു കൊടുത്തതിനെതിരെ യുവാക്കള്‍ കുളത്തിലിറങ്ങി മീന്‍പിടിച്ചു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി മറയാക്കി അടൂരുനിന്നും എത്തിയ പൊലീസ് സംഘം ഇവരുടെ വീടുകളില്‍ അക്രമം അഴിച്ചുവിട്ടു. ഇതു പൊലീസും മാടമ്പിമാരുടെ ഗുണ്ടകളും ചേര്‍ന്ന സംഘത്തിനു നേരേയുള്ള പോരാട്ടമായി. എസ്ഐ അടക്കം നാലുപൊലീസുകാരെ നാട്ടുകാര്‍ വെട്ടിവീഴ്ത്തി. 1949 ഡിസംബര്‍ 31ന് ആയിരുന്നു അത്. 1950 പുലര്‍ന്നത് നടുക്കുന്ന വാര്‍ത്ത കേട്ടാണ്. ശൂരനാട് എന്നൊരു നാടിനിവേണ്ട എന്ന ആഭ്യന്തരമന്ത്രി പരവൂര്‍ ടികെ നാരായണപിള്ളയുടെ ആഹ്വാനത്തില്‍ തന്നെ നാട്ടുകാര്‍ നേരിട്ട പൊലീസ് പ്രത്യാക്രമണത്തിന്‍റെ കഥയുണ്ട്.

തണ്ടാശേരിയുടെ ദാരുണാന്ത്യം ഹരികുറിശേരിയുടെ ചോപ്പ്,ശൂരനാടിന്‍റെ രക്തഗാഥ( ഗ്രീന്‍ബുക്സിലും amazon-ലും ലഭ്യമാണ്) എന്ന നോവലില്‍ നിന്നും
https://amzn.in/d/4JZROxo

കലാപവുമായി ബന്ധമുണ്ടെന്ന തോന്നലുണ്ടായവരെല്ലാം ആക്രമിക്കപ്പെട്ടു. വീടുകള്‍ തകര്‍ത്തുകളഞ്ഞു. പുരുഷന്മാര്‍ നാടുവിട്ടുപോയി,സ്ത്രീകളും കുട്ടികളും ആക്രമണത്തിനിരയായി. പൊലീസ് ലോക്കപ്പില്‍ ആദ്യമരണം 1950 ജനുവരി 18ന് ആണുനടന്നത്. തണ്ടാശേരിരാഘവനാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. തുടര്‍ന്ന് നാലുപേരെ കൂടി കൊലപ്പെടുത്തി. നിരവധി പേര്‍ അപ്രത്യക്ഷരായി, ഒരുപാട് പേര്‍ ജീവശ്ഛവങ്ങളായി കാരാഗൃഹത്തിലടക്കപ്പെട്ടു.വേട്ട കാലങ്ങളോളം തുടര്‍ന്നു. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭയുടെ ആദ്യ തീരുമാനം ജയിലിലുള്ള ശൂരനാട് കലാപകേകേസിലെ പ്രതികളെ വിട്ടയക്കാനായിരുന്നു. ശൂരനാട് സംഭവം ഇന്നും നാടിന്‍റെ നീറുന്ന ഓര്‍മ്മയാണ്.

രക്‌തസാക്ഷിത്വ ദിനാചരണം ഇന്ന് നടക്കും. വൈകിട്ട് 5നു ശൂരനാട് വടക്ക് പാതിരിക്കൽ രക്ത‌ സാക്ഷിത്വ മണ്ഡപത്തിൽ പു ഷ്പാർച്ചന നടക്കും. തുടർന്നു സിപിഎമ്മും സിപിഐയും ഇടത്-യുവജന സംഘടനകളും ചേർ ന്നുള്ള അനുസ്മരണ റാലി, 5.30 നു പാറക്കടവിലെ ശൂരനാട് രക്തസാക്ഷിത്വ സ്‌മാരക ഓഡി റ്റോറിയത്തിൽ നടക്കുന്ന സമ്മേ ളനം സിപിഐ മുൻ സംസ്‌ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് പ്രഭാഷണം നടത്തും തുടർന്ന് നാടൻപാട്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here