ശാസ്താംകോട്ട :നാം പഠിക്കുന്ന വിദ്യാലയം നമ്മെ സ്വാധീനിക്കുന്നത് പോലെ മറ്റൊന്നിനും നമ്മെ സ്വാധീനിക്കാനാകില്ല എന്ന് റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി നൽകുന്ന ആറാമത് ബ്രൂക്ക് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അലക്സാണ്ടർ ജേക്കബ് . യൂറോപ്പിന്റെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മോസ്റ്റ്. റവ. ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസാണ് പുരസ്‌കാരം സമർപ്പിച്ചത്.

ബ്രൂക്കിന്റെ ആരംഭം മുതൽ 2022 വരെയുള്ള കാലയളവിൽ സ്കൂളിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്, അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ കെ സാമൂവൽ , പൂർവ്വവിദ്യാർത്ഥികളായ ഡോ. അഹമ്മദ് നബീൽ, ഡോ. സാന്ദ്ര സാംസൺ, ഹെഡ് ഗേൾ കുമാരി എയ്ഞ്ചലീന അന്ന ജോൺ എന്നിവർ പ്രസംഗിച്ചു








































