കരുനാഗപ്പള്ളി: വധശ്രമത്തിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ. ആലുംകടവ് മരു സൗത്തിൽ തൈശ്ശേരിൽ ഉണ്ണി എന്നു വിളിക്കുന്ന വിപിൻ (36) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. 2025 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിപിൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിൽ അറിയിച്ചെന്ന് തെറ്റിദ്ധരിച്ചു ആലുംകടവ് സ്വദേശിയായ മനുവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മനുവിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത പോലീസ് കൂട്ടു പ്രതികളായ നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ വിപിൻ സംഭവത്തിനുശേഷം ഒളിവിൽ പോകുകയായിരുന്നു. അഞ്ചോളം കേസിലെ പ്രതിയാണ് പിടിയിലായ വിപിൻ . പ്രതിയെ കരിയിലക്കുളങ്ങര ഭാഗത്ത് നിന്നുമാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെമീർ, ആഷിഖ്, ജയേഷ്, സുരേഷ്
എസ് സി പി ഓ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







































