കൊല്ലം: പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നും 22,62,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍. ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വന്ന കേസിലെ പ്രതികളായ കോഴിക്കോട് പാവണ്ടൂര്‍ സ്വദേശികളായ നിജേഷ് (36), അഖില്‍ജിത്ത് (28), സുരേഷ് (58) എന്നിവരാണ് പിടിയിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് യുവതിയില്‍ നിന്നും പണം തട്ടിയെടുത്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈഎസ്പി ബൈജു കുമാറിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനീസ്, എസ്‌ഐമാരായ ശരത്.കെ.പി, ശ്രീകുമാര്‍, എസ്‌സിപിഒ സത്താര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
































