ശിശുദിനം ആഘോഷമാക്കി ബ്രൂക്ക് ഇന്റർനാഷണൽ

Advertisement

ശാസ്താംകോട്ട : ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനം

രാജഗിരി ബുക്ക് ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ചു

ആഘോഷമാക്കിമാറ്റുകയായിരുന്നു. അധ്യാപകർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ

കലാപ്രകടനങ്ങളും പാട്ടും കളികളും ജവഹർലാൽ നെഹ്റുവിൻ്റെ ജീവിതചിത്രങ്ങളുമെല്ലാം

ഏവർക്കും നവ്യാനുഭവമായി മാറി. അദ്ധ്യാപകനും മാന്ത്രികനുമായ ഷിഹാബ് എം

ജമാലിന്റെ മാജിക്കുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ത്യൻ

സ്വാതന്ത്ര്യസമര ചരിത്രവും അതിൽ നെഹ്റുവിൻ്റെ പങ്കുമെല്ലാം വിദ്യാർത്ഥികളെ

ബോധ്യപ്പെടുത്തിയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വരുക്കൂട്ടിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്‌തുമാണ് ആഘോഷങ്ങൾ പൂർത്തിയായത്

Advertisement