Home News Kerala വി. അബ്ദുറഹ്മാനെതിരെ ‘മെസി’മാരെ അണിനിരത്തി തിരൂരിൽ യുഡിവൈഎഫിന്റെ പ്രതിഷേധറാലി

വി. അബ്ദുറഹ്മാനെതിരെ ‘മെസി’മാരെ അണിനിരത്തി തിരൂരിൽ യുഡിവൈഎഫിന്റെ പ്രതിഷേധറാലി

Advertisement

മലപ്പുറം: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടായിരുന്നുവെന്ന് ആരോപിച്ച് തിരൂരിൽ യുഡിവൈഎഫിന്റെ പ്രതിഷേധ റാലി. പ്രതീകാത്മകമായി മെസിയെ അണിനിരത്തിയാണ് യുഡിവൈഎഫിന്റെ മെഗാ റാലി. മെസി വരില്ല എന്ന് മന്ത്രി തന്നെ അറിയിച്ചതോടെ കബളിപ്പിക്കൽ വ്യക്തമായെന്നാണ് ആരോപണം.


കഴിഞ്ഞദിവസമാണ് മെസി കേരളത്തിലേക്ക് വരില്ല എന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പിച്ച് പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മെസിയെ കേരളത്തിൽ എത്തിക്കാൻ പദ്ധതി ഇട്ടത് എന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെന്നാണ് പുതിയ ആരോപണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here