പത്തനംതിട്ട: ചെന്നീർക്കര പഞ്ചായത്ത് ഊന്നുകല്ല് ജംഗ്ഷനിലുള്ള കെഎസ്ഇബി 11 കെവി
ലൈൻ ട്രാൻസ്ഫോർമർ ലിങ്ക് പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപെടുത്തി.
ബ്ലേഡ് ഉൾപ്പെടെയുള്ള വസ്തുക്കൾ കൈവശം വച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മൂന്ന് മണിക്കൂറോളം ഫയർഫോഴ്സും പോലീസും ജനപ്രതിനിധികളും ഇയാളുടെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളും അനുനയിപ്പിക്കാൻ ശ്രമിചെങ്കിലും ഫലമുണ്ടായില്ല. ട്രാൻസ്ഫോർമറിന് ചുറ്റും സുരക്ഷാ നെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിച്ച ശേഷം ലാഡർ ഉപയോഗിച്ച് സേന അംഗമായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്.പ്രദീപ് കുമാർ പോസ്റ്റിൽ കയറുകയും ടിയാനെ അനുനയിപ്പിക്കുകയും
അതിന് ശേഷം, സേനാങ്ങങ്ങളായ സിരമേശ് കുമാർ, എസ് മനോജ് എന്നിവർ കൂടി മുകളിൽ എത്തി റോപ്പിന്റെയും റെസ്ക്യൂ നെറ്റിൻ്റെയും സഹായത്തോടെ വളരെ സാഹസികമായി ഇയാളെ സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു. പത്തനംതിട്ട ഫയർ സ്റ്റേഷൻ, സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജി.അനീഷ് കുമാർ, അഭിലാഷ്, വിഷ്ണു വിജയ്, ശ്യാംജി, ആദർശ്, വിജിൻ രാജ്, നസീർ, വിനയചന്ദ്രൻ അനിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു .


































