പാലക്കാട്: രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ
പോലീസിൽ പരാതി നൽകി മഹിളാമോർച്ച.
മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
ബലാൽസംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലസംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തത് എന്ന് പരാതി .
ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപെട്ടു
സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിള മോർച്ചയുടെ പരാതി
നൽകിയത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമെന്ന് രമേശ് പിഷാരടി.
തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബി ജെ പി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണ്
താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയത്.
വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻ ഡി എ യുടെ ബോർഡിൽ എഴുതി വെച്ചിരിക്കുന്നത്.
വിവാദങ്ങൾ മാത്രമാണ് എൻ ഡി എ ഉണ്ടാക്കുന്നത്.
തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ട് .ബി ജെ പി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും പിഷാരടി പറഞ്ഞു.




































