Home News Breaking News പ്രവാസി കോൺഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണം നടത്തും

പ്രവാസി കോൺഗ്രസ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണം നടത്തും

Advertisement

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃ യോഗം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം പ്രവാസി കുടുംബാംഗങ്ങളുടെ സഹായത്തോടെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവാസി സമൂഹത്തെ സജ്ജമാക്കാനാണ് തീരുമാനം.
സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ അധ്യക്ഷനായി. മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് മുന്നോട്ട് വെച്ച നയങ്ങളും പ്രഖ്യാപനങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് നേതൃയോഗം വിലയിരുത്തി. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് യുഡിഎഫ് സർക്കാരിനെ കഴിയൂ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം ശക്തമായി ഉയർന്നുവരുന്നതായും യോഗം ചൂണ്ടിക്കാട്ടി.
വിവിധ മണ്ഡലങ്ങളിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ വഴി പ്രചാരണ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി ജെ മാത്യു എന്നിവർ അറിയിച്ചു. ജില്ലാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഐസക് തോമസ് (രക്ഷാധികാരി), പത്മാലയം മിനിലാൽ, കൈരളി ശ്രീകുമാർ, ഈ എം നസീർ, ഷൗക്കത്ത്അലി, (തിരുവനന്തപുരം), കുമ്മിൾ സാലി, സലാഹുദിൻ (കൊല്ലം),മാത്യൂസ് കൂടാരത്തിൽ, നസിം ചെമ്പകപ്പള്ളി, യു എം കബീർ (ആലപ്പുഴ)മാത്യു പാറക്കൽ, കോശി ജോർജ് (പത്തനംതിട്ട) കെ ആർ ഉണ്ണികൃഷ്ണൻ, ഷിബു റാന്നി (കോട്ടയം), ഹനീസ് (ഇടുക്കി)പി എസ് രഞ്ജിത്ത്, അറഫാത്ത്, ബിജു കെ മുണ്ടാടൻ, (എറണാകുളം) ഷാഹുൽ പണിക്കവീട്ടിൽ, മുനീർ ഇടശ്ശേരി, ബിജു അമ്പഴക്കാടൻ (തൃശ്ശൂർ) വൈസ് പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, രാംനാഥ്, പി കെ കുഞ്ഞുഹാജി (മലപ്പുറം) ഷംസു കൂറ്റനാട്, മാനു വട്ടോളി, സക്കീർ തയ്യിൽ, അസീസ് പട്ടാമ്പി(പാലക്കാട്) കെ സി രവീന്ദ്രൻ, ബാബു കരിപ്പാല, മനോഹരൻ നന്മന ( കോഴിക്കോട്) കെ കെ അലവി, ഷംസു, മമ്മൂട്ടി, സാജു (വയനാട്) വർക്കിംഗ്‌ പ്രസിഡന്റ് അബ്ദുൾ റസാഖ്, ദിവാകരൻ, മുഹമ്മദ്‌ അലി കൂടാളി മോഹനാംഗൻ, രഘുനാഥ് തളിയിൽ (കണ്ണൂർ, കാസർഗോഡ്) എന്നിവരെ ചുമതലപ്പെടുത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here