അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എച്ച് സലാമിൻ്റെ തെരഞ്ഞടുപ്പ് പൊതുയോഗത്തിൽ ജി സുധാകരൻ്റെ പേര് എടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.
എൽ ഡി എഫി നെ പരാജയപ്പെടുത്താൻ ബിജെപി യുടെ വോട്ട് നേടാമെന്നാണ് ഇവിടെ ചില അവസരവാദികൾ കണക്ക് കൂട്ടുന്നത്.
അവസരവാദത്തെ പുണരണമോ എന്ന് ജനങ്ങൾ ചിന്തിക്കും.
ഈ മണ്ണിന് ഒരു ചരിത്രമുണ്ട്.
ഇത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. അവസരവാദ നിലപാട് സ്വീകരിച്ചയാൾ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിലേക്ക് താണ് പോകും. അവസരവാദികളെ ഒരുനാളും രക്തസാക്ഷികളുടെ മണ്ണ് പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കഴിഞ്ഞ 10 വർഷം കേരളത്തിൽ നടന്നത് വലിയ മാറ്റമാണ്.
കേരളം എല്ലാ മേഖലയിലും വികസനം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
.



































