Home News Kerala മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റു

മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റു

Advertisement

കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ അമ്മായിയമ്മക്ക് പരിക്കേറ്റതായി പരാതി. കോഴിക്കോട് കട്ടിപ്പാറയിലാണ് സംഭവം

ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവിക്ക് (71) ആണ് ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ മുറിവേറ്റത്. ഇവരുടെ വീട്ടില്‍ പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. മകനാണ് മാധവിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here