Home News Kerala ലഹരിവേട്ട,ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

ലഹരിവേട്ട,ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

Advertisement

കണ്ണൂർ. പയ്യന്നൂരിൽ ലഹരി വേട്ട. എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ ചാലാട് സ്വദേശി
നാദീർ നൂറുദ്ദീൻ (42), നാദീറിൻ്റെ ഭാര്യ
ഐന (33), കണ്ണൂർ നടാൽ സ്വദേശി
ഷാനിദ് കെ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 41.140 ഗ്രാം എം.ഡി.എം.എയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യുക അതിനുശേഷം കോടതിയിൽ ഹാജറാക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here