കണ്ണൂർ. പോര് മുറുകുന്നു. സിപിഎമ്മിൽ നിന്ന് പുറത്തായ മുതിർന്ന നേതാക്കൻമാർ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസിന്റെ പൂർണ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികയാണ് ഇരുവരും മത്സരിക്കുന്നത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനെന്ന് ടി കെ ഗോവിന്ദൻ പറഞ്ഞു.
സിപിഎം നേതാവായിരുന്ന ടി കെ ഗോവിന്ദനാണ് തളിപ്പറമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ LDF സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് CPIM മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഇദ്ദേഹം പാർട്ടി വിട്ടത്. തൻ്റെ പോരാട്ടം സി.പി.എമ്മിനെ തകർക്കാനല്ല തിരുത്താനാനാണെന്നും മുഖ്യമന്ത്രി നേരിട്ട് ചർച്ച കെട്ടിരുന്നെങ്കിൽ ശ്യാമളയെ സ്ഥാനാർഥി ആക്കില്ലാരുന്നു അദ്ദേഹം പ്രതികരിച്ചു.
also read:
പയ്യന്നൂരിൽ പാർട്ടി വിട്ട വി കുഞ്ഞി കൃഷ്ണനാണ് യുഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്നത്. രക്‌തസാക്ഷി ഫണ്ട് ഉൾപ്പെടെ നിരവധി ഫണ്ടുകളിൽ അദ്ദേഹം അഴിമതി ആരോപിച്ചിരുന്നു. തന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി പറയുന്നതിന് പകരം സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിൽ നിന്ന് പുറത്തായ നേതാക്കന്മാരെ കൂടെ നിർത്തി, സിപിഎം വോട്ടുകൾ നേടി LDF കോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം



































