കൊച്ചി.നിയമസഭാ തെരഞ്ഞടുപ്പിൽ സർപ്രൈസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20 . സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്ക് പുറമേ, കൂടുതൽ ചലച്ചിത്ര താരങ്ങൾ കൂടി ട്വൻ്റി ട്വൻ്റിക്കായി കളത്തിലിറങ്ങും . ഇതുവരെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ട്വൻ്റി ട്വൻ്റി പ്രഖ്യാപിച്ചത്
കഴിഞ്ഞ തവണ 8 സീറ്റുകളിലാണ് ട്വൻ്റി ട്വൻ്റി ആകെ മത്സരിച്ചത്. എൻ ഡി എ യുടെ ഭാഗമായതോട് കൂടി സംസ്ഥാനത്തെ 20 സീറ്റുകളിൽ ട്വൻ്റി ട്വൻ്റി മത്സരിക്കും .തൃപ്പൂണിത്തുറയടക്കമുള്ള പ്രമുഖ മണ്ഡലങ്ങളിൽ ജനപ്രിയ മുഖങ്ങളെ ഇറക്കി വിജയം കൊയ്യാം എന്ന പ്രതീക്ഷയിലാണ് ട്വൻ്റി ട്വൻ്റി .
also read
തൃക്കാക്കരയിൽ അഖിൽ മാരാർ , ഏറ്റുമാനുരിൽ വീണാ നായർ , തൃപ്പൂണിത്തുറയിൽ അജ്ഞലി നായർ , പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ എന്നിവരാണ് പ്രമുഖർ.മിനിസ്ക്രീനിലൂടെയും ബിഗ് ബോസിലൂടെയും മലയാളിക്ക് സുപരിചിതയായ വീണക്ക് സ്വന്തം നാട്ടിൽ സ്വാധീനം ചെലുത്താനാകും എന്നതാണ് പ്രതീക്ഷ .
സിനിമാ താരം എന്ന നിലയിൽ തൃപൂണിത്തുറയിലെ യുവാക്കളെയും സ്ത്രീ വോട്ടർമാരെയും സ്വാധീനിക്കാൻ അജ്ഞലിക്ക് കഴിയും എന്നും അമ്മയുടെ ഭാരവാഹികളിൽ ഒരാൾ എന്ന നിലയിലെ നേതൃപാഠവം ഗുണകരമാകും എന്നും പ്രതീക്ഷിക്കുന്നു .
പ്രശസ്ത നടി ലക്ഷ്മി പ്രിയയാണ് പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർത്ഥി.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർത്ഥിയാകും.അടുത്ത ദിവസങ്ങളിൽ ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

































