പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. തപാലിൽ ആണ് പത്തനംതിട്ട ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്.
വിശദീകരണം തേടിയ ശേഷം പാർട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.
also read :
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എ പത്മകുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിലില്‍ കിടന്ന പത്മകുമാര്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടും പാര്‍ട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.



































