നെടുമങ്ങാട്. വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിൽ സമീപം അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി
മൂന്നുപേരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശ്രീലാൽ , ബിനോയ് , രാജേഷ് എന്നിവരാണ് മരിച്ചത്. മരിച്ചത് ഉഴമലയ്ക്കൽ സ്വദേശികളാണ്. ഇതിൽ ശ്രീലാൽ കാപ്പാ കേസിലെ പ്രതിയാണ്
ആര്യനാട് പോലീസ് സ്റ്റേഷൻ
രാത്രി 10.45 ഓടെ അപകടം. രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേ മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പോകുന്ന വഴിയിലും ആണ് മരണം സംഭവിച്ചതായി പറയുന്നു



































