അങ്കമാലി. വഴിയാത്രക്കാരിയായ ജസ്ലിയ എന്ന വിദ്യാര്‍ഥിനിയെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് പ്രതി ഡോ. സിറിയക്കിന്റെ കുതന്ത്രങ്ങൾ തുടരുന്നു. അറസ്റ്റ് തടയാൻ കോടതിയിൽ ഹർജിനല്‍കിയിട്ടുണ്ട്. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് വാദം. കേസിൽ പെടുത്തിയത് ദുരുദ്ദേശപരമെന്ന് സിറിയക്. അറസ്റ്റ് തന്റെ ഭാവിയെ ബാധിക്കുമെന്ന് വിലാപം.
മെഡിക്കൽ കരിയറിലെ നിർണായക ഘട്ടത്തിലെന്ന് സിറിയക്. അറസ്റ്റ് പരിഹരിക്കാനാകാത്ത നഷ്ടവും ആഘാതവും ഉണ്ടാകുമെന്നും വാദം. കുറ്റകൃത്യ പശ്ചാത്തലമില്ലെന്നും ഹർജിയിൽ. അന്വേഷണവുമായി സഹകരിക്കാൻ തയ്യാർ
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിറിയക്. ഒരു ഡോക്ടര്‍ആയിട്ടുകൂടി ഇടിച്ചുവീഴ്ത്തിയ ആളെ നോക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതിരുന്നത് ഗുരുതരമായ കുറ്റമായാണ് വിലയിരുത്തുന്നത്.


































