ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആഗ്രഹം പങ്കുവച്ചത്. ‘ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.” രേണു സുധി കുറിച്ചു.

ആഗ്രഹിക്കുന്നത് പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം സംഭവിച്ചേക്കുമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഇപ്പോഴത്തെ വീട്ടിലേക്ക് പോവില്ല, അദ്ദേഹത്തിനൊപ്പം വേറെയൊരു വീട്ടിലേക്കായിരിക്കും പോവുന്നത്. അതുപോലെ പേരിലെ സുധിയും മാറ്റും. സുധിച്ചേട്ടനുമായുള്ള വിവാഹ ശേഷമാണ് പേരിനൊപ്പം സുധി എന്ന് ചേര്‍ത്തത്.
ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് പേര് അതുപോലെ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അതിലും മാറ്റങ്ങള്‍ വന്നേക്കാമെന്നും രേണു വ്യക്തമാക്കിയിരുന്നു. 2023 ജൂണ്‍ അഞ്ചിനുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി അന്തരിച്ചത്. സുധിയുടെ മരണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തോടടുക്കുമ്പോള്‍ രേണുവിനെ സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു.




























