Home News Breaking News അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കും.

ഇതില്‍ അന്തിമ തീര്‍പ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ അടക്കം രൂക്ഷ എതിര്‍പ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ക്രൈസ്തവ സഭകള്‍ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.

നേരത്തെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍, സമാനസമുദായങ്ങള്‍ക്കും ഇതു ബാധകമാക്കാവുന്നതാണെന്ന ക്ലോസ് നിര്‍ദേശിച്ചിരുന്നു. അതുചൂണ്ടിക്കാട്ടി കെസിബിസി അടക്കം സമീപിച്ചെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, കോടതി നിലപാട് തേടിയപ്പോഴും എന്‍എസ്എസിന് അനുകൂലമാക്കി മാത്രമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

Advertisement