Home News Kerala മദ്യവുമായി ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

മദ്യവുമായി ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

Advertisement

മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ‘അല്‍കു’ എന്ന ഷെഫീഖാണ് എക്‌സൈസിന്റെ പിടിയിലായത്.52 ലീറ്റര്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. തിരൂരങ്ങാടി സ്വദേശിയായ ഇയാള്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാള്‍ക്ക് ലഭിച്ച പേരായിരുന്നു അല്‍കു.

അനുശ്രീ നായികയായ ഓട്ടോര്‍ഷ എന്ന ചിത്രത്തിലാണ് ഇയാള്‍ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് നിര്‍ത്തി അല്‍ക്കു സെല്‍ഫി പകര്‍ത്തിയിരുന്നു. ശേഷം ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയില്‍ അവസരം വരുകയായിരുന്നു.

Advertisement