Home News Breaking News ആഗോള അയ്യപ്പ സംഗമത്തിലെ ചെലവ് കണക്കുകൾ വിവാദമായ സാഹചര്യത്തിൽ പരിശോധിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം...

ആഗോള അയ്യപ്പ സംഗമത്തിലെ ചെലവ് കണക്കുകൾ വിവാദമായ സാഹചര്യത്തിൽ പരിശോധിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. ആഗോള അയ്യപ്പ സംഗമത്തിലെ ചെലവ് കണക്കുകൾ വിവാദമായ സാഹചര്യത്തിൽ പരിശോധിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ദേവസ്വം ആസ്ഥാനത്താണ് യോഗം.. .
അയ്യപ്പ സംഗമത്തിനായി മൊത്തം 6.32 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോർട്ട്…

ഇതിൽ പിഴവുകൾ ഉണ്ടെന്നും ഇത്രയും തുക ചെലവായിട്ടില്ലെന്നും ആണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വാദം. ചെലവ് കണക്കുകൾ മുഴുവൻ പരിശോധിച്ച ഇതിൽ കൃത്യത വരുത്തുകയാണ് ഇന്നത്തെ യോഗത്തിന്റെ ലക്ഷ്യം. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു കരാർ.. ഓഡിറ്റിംഗ് നടത്തിയ ഏജൻസിയെയും ഇന്ന് യോഗത്തിൽ വിളിപ്പിച്ചിട്ടുണ്ട്..ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലുണ്ട്.. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാണ്.

Advertisement