Home News Kerala എയിംസ് വരാതെ എവിടെ പോകാന്‍? വരുമ്പോള്‍ അതിന്റെ മഹത്വം എനിക്ക് തന്നെയാവും: സുരേഷ് ഗോപി

എയിംസ് വരാതെ എവിടെ പോകാന്‍? വരുമ്പോള്‍ അതിന്റെ മഹത്വം എനിക്ക് തന്നെയാവും: സുരേഷ് ഗോപി

Advertisement

എയിംസ് വരാതെ എവിടെ പോകാന്‍? വരുമ്പോള്‍ അതിന്റെ മഹത്വം എനിക്ക് തന്നെയാവും. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാന്‍ താന്‍ വരില്ല എന്നും സുരേഷ് ഗോപി. എയിംസ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നെന്നും അതില്‍ താന്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ബന്ധം പറഞ്ഞിരുന്നു. ആ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് പറഞ്ഞതാണ് എന്നാല്‍ അത് റിപ്പോര്‍ട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോര്‍ട്ട് എങ്ങനെ പൂര്‍ണമാകും എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ മൊഴി റിപ്പോര്‍ട്ടില്‍ നിഴലിച്ചുപോലും കണ്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ ആക്ഷേപം.

Advertisement