Home News Breaking News ബിജെപി നേതാക്കൾക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; പുതിയ ചിത്രങ്ങൾ പുറത്ത്

ബിജെപി നേതാക്കൾക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി; പുതിയ ചിത്രങ്ങൾ പുറത്ത്

Advertisement

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് വിവരം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനുമായും ഉണ്ണികൃഷ്ണൻ പോറ്റി പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒരു പ്രമുഖ ഓൺലെെൻ മാദ്ധ്യമമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനാന് 2022 ജനുവരി മാസത്തിൽ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു.

Advertisement