Home News Breaking News വീണ്ടും ചികിത്സപ്പിഴവ്, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവം നടന്ന യുവതി നേരിട്ടത് വിവരിക്കാനാവാത്ത ദുരിതം

വീണ്ടും ചികിത്സപ്പിഴവ്, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവം നടന്ന യുവതി നേരിട്ടത് വിവരിക്കാനാവാത്ത ദുരിതം

Advertisement

തിരുവനന്തപുരം. വീണ്ടും ചികിത്സപ്പിഴവ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവം നടന്ന ഹസ്നാ ഫാത്തിമക്കാണ് ദുരനുഭവം.അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാൽ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞു . മൂത്രനാളിയിലൂടെ മലമൂത്ര വിസർജ്‌ജനം നടക്കുന്നതിനാൽ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി ഹസ്‌ന പറഞ്ഞു. ചികിത്സപ്പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു

പൂർണ്ണഗർഭിണിയായ വിതുര സ്വദേശിനി ഹസ്‌ന ഫാത്തിമ 2025 ജൂൺ 18 ന് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ അഡ്മിറ്റായി. 19 ന് പ്രസവം നടന്നു. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടർന്ന് മലമൂത്രവിസർജ്‌ജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്നയുടെ പരാതി. ഗൈനകോളജിസ്റ്റായ ഡോ. ബിന്ദുസുന്ദറിൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. തുടർന്ന് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചപ്പോഴാണ് ശസ്ത്രക്രിയ കുടലിനെ ബാധിച്ചെന്ന് കണ്ടെത്തിയതായി ഹസ്‌ന പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ ചികിത്സാപ്പിഴവ് കണ്ടെത്താനായില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമി പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Advertisement