Home News Breaking News വയറ്റില്‍ കത്രിക, ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്, ആരോഗ്യ വകുപ്പ്മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഇന്ന് സത്യഗ്രഹം

വയറ്റില്‍ കത്രിക, ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്, ആരോഗ്യ വകുപ്പ്മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഇന്ന് സത്യഗ്രഹം

Advertisement

തിരുവനന്തപുരം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ‌ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്.ആരോഗ്യ വകുപ്പ്
മന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുമ്പില്‍ ഇന്ന് സത്യഗ്രഹ സമരം നടത്തും.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴായെന്നും പ്രൊസീക്യൂഷന്‍ വീഴ്ചയെത്തുടര്‍ന്ന് ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്‌തെന്നും ആരോപിച്ചാണ് ഹര്‍ഷിന സമരത്തിനൊരുങ്ങുന്നത്.സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ആറുവര്‍ഷം മുമ്പാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക പിന്നീട് മറ്റൊരു ശസ്ത്ര ക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ട് ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Advertisement