Home News Breaking News മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചു, ശ്വാസംകിട്ടാതെ രോഗി...

മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചു, ശ്വാസംകിട്ടാതെ രോഗി മരിച്ച സംഭവം, കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

Advertisement

തിരുവനന്തപുരം. വിളപ്പിൽശാലയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. കൃത്യവിലോപത്തിനെതിരെ നീതിപൂർവമായ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. സംഭവത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.അതേസമയം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി എന്നാണ് സ്‌ഥലം എം എൽ എ ഐ ബി സതീഷിന്റെ പ്രതികരണം

ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയെന്നും ആശുപത്രി അധികൃതർ ആവർത്തിക്കുമ്പോഴാണ് കുടുംബം പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിലേക്ക് എത്തുന്നത്. മരിച്ച ബിസ്മിറിന് പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആവർത്തിക്കുന്നു . ഗ്രിൽ തുറക്കാൻ മിനുട്ടുകൾ വൈകി. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചതായും പരാതിയിൽ പറയുന്നു . കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമാണ്.
ബി ജെ പി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പോലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു.

പരിക്കെറ്റ യുവമോർച്ച പ്രവർത്തകനെ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കയറ്റാൻ പോലീസ് തയ്യാറായില്ലെന്ന് ബിജെപി നിർവഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.

അതേസമയം ആശുപത്രിയുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ വിശദീകരണം.

ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്മിറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്മിർ മരിക്കുന്നത്.

അതേസമയം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സപിഴവ് സംബന്ധിച്ച വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട് ഡോ രമ രംഗത്തുവന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓക്സിജൻ സംവിധാനം ഉള്ള ആംബുലൻസിലാണ് രോഗിയെ അയച്ചത്. പ്രാഥമിക ചികിത്സകൾ എല്ലാം നൽകിയെന്നും പരാതി തെറ്റെന്നും സൂപ്രണ്ട്. ആശുപത്രിയുടെ ഗ്രിൽ അടച്ചിട്ടതിൽ വിശദീകരണം. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായത് വനിതാ ജീവനക്കാർ. ഗ്രിൽ അടച്ചിട്ടത് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ. ആശുപത്രിയിലെ അപര്യാപ്തതയെക്കുറിച്ചും ആശുപത്രി സൂപ്രണ്ട്

സെക്യൂരിറ്റി ഗർഡോ അറ്റൻഡറെയോ നിയമിച്ചിട്ടില്ല. ഗ്രിൽ അടച്ചിടേണ്ടി വരുന്നത് മറ്റു സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ. ഉടൻ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ എടുക്കും എന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here