കോട്ടയം. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം. പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു. പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത്.
രാത്രി ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വഴിയില്ലാത്തതും കിഴക്കാൻ തൂക്കായ കൊക്കയും ആണ് ഇവിടെ ഉള്ളത്. ഉണങ്ങിയ പുല്ലും കാറ്റും അതിവേഗം പടരാൻ കാരണമായി. മലകളിലാകെ പടർന്ന തീ തനിയെ കെട്ടു പോവുകയായിരുന്നു. വീടുകളോ കൃഷിയിടങ്ങളോ ഇല്ലാത്തതിനാൽ നാശനഷ്ടം ഉണ്ടായിട്ടില്ല.
































