തിരുവനന്തപുരം. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്ന ആറാമട സ്വദേശി ശശികുമാർ (61) ആണ് തൂങ്ങിമരിച്ചത്
വൈകുന്നേരം ആറരമണിയോടെ കഴക്കൂട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്
ഈ മാസം പത്താം തീയതിയാണ് ശശികുമാർ ഈ ലോഡ്ജിൽ റൂമെടുത്തത്
കഴിഞ്ഞ നാലാം തീയതി പൂജപ്പുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ശശികുമാർ
ഒളിവിൽ ആയിരുന്ന ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചു വരികയായിരുന്നു
ജാമ്യം ലഭിക്കാതെ വന്നതോടെ തൂങ്ങിമരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം
വൈകുന്നേരം സുഹൃത്ത് വന്ന് റൂമിൽ തട്ടി വിളിച്ചപ്പോൾ വാതിൽ കുറ്റിയിട്ടില്ലായിരുന്നു
തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിയമരിച്ച നിലയിലാണ് കണ്ടത്
കഴക്കൂട്ടം പോലീസ് കേസെടുത്തു






























