25.8 C
Kollam
Wednesday 28th January, 2026 | 12:00:54 AM
Home News Breaking News കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി , സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി , സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Advertisement

കൊച്ചി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹർജിയിൽ കോടതിയലക്ഷ്യം വ്യക്തമെന്ന് കോടതി. ഒരുതവണ തെറ്റ് തിരുത്താൻ സമയം തന്നിട്ടും പഴയ അവസ്ഥയിൽ എന്നും  വിമർശനം. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.


കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ മുൻ എംഡി  കെ എം രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് തവണയാണ് സർക്കാർ അനുമതി നിരാകരിച്ചത്. തുടർന്നാണ് കടകംപള്ളി മനോജ് കോടതിയെ സമീപിക്കുന്നത്. ഈ കോടതിയലക്ഷ്യ ഹർജി  പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. കേസിൽ കോടതിയലക്ഷ്യം വ്യക്തമെന്ന് കോടതി പറഞ്ഞു. ഒരു തവണ കൂടി തെറ്റ് തിരുത്താനവസരം നൽകിയതാണെന്നും
എന്നിട്ടും പഴയ അവസ്ഥയിലാണ് സർക്കാർ എന്നും കോടതി വിമർശിച്ചു.
സർക്കാരിന്റേത് കോടതിയോടുള്ള  അനാദരവ് ആണെന്നും ജസ്റ്റിസ് എ.ബദറുദീൻ  പറഞ്ഞു. പ്രോസിക്യൂഷൻ അനുമതി  നൽകാനുള്ള അധികാരം കോടതിയ്ക്ക് ലഭിക്കണം, നിയമഭേദഗതി ഇക്കാര്യത്തിലുണ്ടാകണമെന്നും
അഴിമതി അവസാനിക്കാനുള്ള പരിഹാരം അതു മാത്രമെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ തവണയും കേസ് പരിഗണിക്കുന്ന സമയത്ത് സർക്കാരിനെതിരെ കോടതി  രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

Advertisement