മലപ്പുറം .തെരുവുനായ ആക്രമണം തടയാൻ ശ്രമിച്ചയാളെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. ചമ്രവട്ടത്താണ് സംഭവം. 14 കാരിയെ അക്രമിക്കുന്നത് തടഞ്ഞ സുരേഷ്നെ തെരുവുനായ വീഴ്ത്തിയിട്ട് കടിച്ചു കീറി. ബസ് കാത്തുനിന്നതാണ് സുരേഷ്. മദ്രസവിട്ടുവരികയായിരുന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ സുരേഷിനുനേരെ നായ തിരിഞ്ഞു.കടിയേറ്റ് ഓടയിലേക്കു വീണ സുരേഷിനെ നായവിട്ടില്ല. പിന്നീട് ഓടിയെത്തിയ നാട്ടുകാര്‍ നായുടെ വായില്‍ കല്ലുകയറ്റിയാണ് അത് കടിവിട്ടത്. കൈക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ചികിത്സയിൽ








































