മലപ്പുറം. വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി മുന്നൂറ് ലിറ്റർ ഡീസൽ ഒഴുകി.
അപകടം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ ടാങ്ക് ആണ് പൊട്ടിയത്.വളാഞ്ചേരി പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതിന്റെ സൂചന ബോർഡിൽ ലോറിയുടെ ഡീസൽ ടാങ്ക് തട്ടിയാണ് പൊട്ടിയത്.
ടാങ്ക് പൊട്ടിയത് തിരിച്ചറിഞ്ഞ ലോറി ഡ്രൈവർ 500 മീറ്ററോളം മുന്നോട്ടു പോയി ആളൊഴിഞ്ഞ മേഖലയിൽ നിർത്തിയത് അപകടം ഒഴിവാക്കി.തിരൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി








































