മലപ്പുറം. പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിനുശേഷമെന്ന് പോലീസ് കസ്റ്റഡിയിലുള്ള ആൺ സുഹൃത്തിന്റെ മൊഴി.ബലാൽസംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നു.
മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന്.-
ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. അനിയത്തിമുത്ത് സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി സ്കൂളിൽ എത്തിയില്ല. വൈകിറ്റ് വീട്ടിലേക്കും കാണാതായതോടെ അമ്മ അധ്യാപകരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിലെത്താത്ത വിവരം അറിഞ്ഞത്. ആറരയോടെ അമ്മയുടെ ഫോണിലേക്ക് അപരിചിതമായ നമ്പറിൽ നിന്ന് വിളിച്ച് താൻ വീടിനു അടുത്ത് ഉണ്ടെന്നും ഇപ്പോൾ എത്തുമെന്നും പെൺകുട്ടി പറഞ്ഞ്ഞിരുന്നു. പിന്നീട് ആ നമ്പർ സ്വിച്ച് ഓഫ് ആയതിനാൽ കരുവാരക്കുണ്ട് പോലീസിൽ പരാതി നൽകി. പെൺകുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ തൊടികപുലം റെയിൽവേ സ്റ്റേഷൻ സമീപം മൊബൈൽ സിഗ്നൽ.
അന്വേഷണത്തിനിടയിൽ പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ്വൺകാരനും സ്കൂളിൽ എത്തിയില്ലെന്ന് മനസിലായി. ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയതിനാൽ ദുരൂഹത വർധിച്ചു. അയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിച്ചത്. തൊടികപുലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറരയോടെ അമ്മയെ വിളിച്ച ശേഷം പെൺകുട്ടിയും സുഹൃത്തും ഒരു കിലോമീറ്ററോളം റെയിൽവേ ട്രാക്കിൽ കൂടി നടന്ന് പുള്ളിപ്പാടം എന്ന സ്ഥലത്ത് എത്തി. അവിടെ വെച്ചായിരുന്നു ബലാൽസംഗവും കൊലപാതകവും. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. കൈകൾ പിറകിലേക്ക് കെട്ടിയ നിലയിലായിരുന്നു. പീഡന വിവരം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതാണ് കൊലപാതക കാരണമെന്ന് പതിനാറുകാരൻ മൊഴി നൽകിയതായും വിവരമുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.


































