Home News Breaking News ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ്

Advertisement

തിരുവനന്തപുരം.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് അതിജീവിതയായ സിസ്റ്റര്‍ റാണിറ്റ്..സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കായി മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഉടനെ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും സിസ്റ്റർ റാണിറ്റ് പറഞ്ഞു..സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് കൈമാറി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിയമപോരാട്ടം ആരംഭിച്ചത് മുതൽ വലിയ പ്രതിസന്ധി നേരിട്ടുവെന്ന് സിസ്റ്റർ റാണിറ്റ് പറയുന്നു..സഭ നേതൃത്വം അന്ന് മുതൽ മൗനം പാലിച്ചു..സഭയുടെ മൗനം വലിയ വേദനയുണ്ടാക്കി..നിത്യചിലവ് പോലും നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.

നിയമപോരാട്ടത്തിൽ മുഖ്യമന്ത്രിയെ കണ്ട് സർക്കാർ പിന്തുണ തേടിയിട്ടുണ്ട്.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പരിഗണിക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്..അത് വൈകിയാൽ സ്വന്തം നിലയിൽ നിയമപോരാട്ടം തുടരും…

കുരുവിലാങ്ങാട് മഠത്തിൽ സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ള കന്യാസ്ത്രീമാർ നേരിടുന്ന പ്രതിസന്ധി നേരത്തെ പുറത്തുവന്നിരുന്നു..ഇതിന് പിന്നാലെ മന്ത്രി ജി ആർ അനിൽ ഇടപ്പെട്ട സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ളവർക്ക് ഇന്ന് റേഷൻ കാർഡ് കൈമാറി.ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്.

ജലന്ദർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിസ്റ്റർ റാണിറ്റ് നൽകിയ പീഡന പരാതിയെ തുടർന്നുള്ള അപ്പീൽ നിലവിൽ ഹൈക്കോടതി പരിഗണനയിലാണ്.

Advertisement