കോഴിക്കോട്. വാണിമേൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്.പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയത്.തലയ്ക്ക് 10 തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്
ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ മുകളിലത്തെ പാരപ്പറ്റും ഭാരമേറിയ ഇരുമ്പിന്റെ തൂണും അടക്കം പൊട്ടി തലയിൽ വീഴുകയായിരുന്നു.ശരീരം മുഴുവൻ ചോരയൊലിച്ച് നിന്ന് ഇയാളെ സമീപത്ത് ഉള്ളവരുടെ സഹായത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു
പാർക്കിന്റെ ശോചനീയാവസ്ഥ യെക്കുറിച്ച് പരാതി നൽകാനിരിക്കുകയാണ് അഖിലേഷ്







































