കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടി

Advertisement

കൊച്ചി. കേരളത്തിൽ സൈബർ തട്ടിപ്പിന് അറുതിയില്ല.
കൊച്ചിയിൽ ഒരാഴ്ച്ചയ്ക്കിടെ വ്യാജ ട്രെഡിങ്ങ് ആപ്പിലൂടെ നഷ്ടമായത് 3 കോടിയോളം
രൂപ. പരിവഹൻ ആപ്പിന്റ മറവിലും തട്ടിപ്പ് വ്യാപകമെന്നാണ് കണക്കുകൾ പറയുന്നത്.

ഓൺലൈൻ തട്ടിപ്പിൽ മലയാളികൾ ഇനിയും പാഠം പഠിച്ചിട്ടില്ല. കഴിഞ്ഞ തവണ 100 കോടിയോളമാണ് കേരളത്തിൽ നിന്ന് മാത്രം സൈബർ കൊള്ളക്കാർ കവർന്നത്. ഇ വർഷം 9 ദിവസം പിന്നിട്ടപ്പോഴേക്കും 4 കോടിയോളമായി നഷ്ട കണക്ക്. വ്യാജ ട്രേഡിങ് ആപ്പ്, വെർച്ചുവൽ അറസ്റ്റ്, പരിവാഹൻ തട്ടിപ്പ് വഴിയാണ് സൈബർ കൊള്ളക്കാരുടെ ഓപ്പറേഷൻ.

വെർച്ചുവൽ അറസ്റ്റിന് ഇരയാകുന്നത് ഉന്നത വിദ്യാഭ്യാസം ഉള്ളവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതര സംസ്ഥാങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന സൈബർ തട്ടിപ്പ് കേസിന്റെ വേരുകൾ കേരളത്തിലുമുണ്ട്. ഇവിടുത്തെ ചില ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് പണം എത്തുന്നത്. സമഗ്രമായ ബോധവൽക്കരണ പരിപാടികൾ സൈബർ പോലീസ് ആഹ്വാനം ചെയ്യുന്നുണ്ട്. അതിനുമപ്പുറം ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here