കോട്ടയം. ഏറ്റുമാനൂർ ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം
പകരം കേരള കോൺഗ്രസിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്കിയേക്കും
കഴിഞ്ഞതവണ കോട്ടയത്ത് 3 സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്
ഇത്തവണ കോട്ടയത്ത് രണ്ട് സീറ്റുകൾ മാത്രമേ നൽകുവെന്ന് സൂചന
കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിപ്പിക്കാൻ നീക്കം
കേരള കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് സൂചന
എന്നാൽസീറ്റ് ചർച്ചയിലേക്ക് കടന്നിട്ടില്ലെന്നെും
15 ന് ശേഷം
ഉദയകക്ഷി ചർച്ച നടക്കുമെന്നും മോൻസ് ജോസഫ് ചാനലിനോട് പ്രതികരിച്ചു
കഴിഞ്ഞ തവണ കേരളത്തിൽ 10 സീറ്റ് നിലവിൽ മത്സരിച്ചിട്ടുണ്ട് .
ഇത്തവണ 10 സീറ്റ് എവിടെ കിട്ടും എന്നത് മാത്രമാണ് നോക്കുന്നത്
കോട്ടയം ഇടുക്കി കുട്ടനാട് എന്നിവിടങ്ങളിൽ പാർട്ടി ശക്തി തെളിയിച്ചു
യുഡിഎഫിന് മുൻ തൂക്കം ലഭിക്കുന്നതിൽ നിർണ്ണായക പങ്ക് കേരള കോൺഗ്രസ് വഹിച്ചു
അത് തുടർന്നും ഉണ്ടാകണം എന്ന് തന്നെയാണ് കേരള കോൺഗ്രസ് ആഗ്രഹിക്കുന്നത്
യു ഡി എഫ് ഒറ്റക്കെട്ടാണ് യുഡിഎഫിൻ്റെ പൊതു തീരുമാനത്തിന് ഒപ്പമാണ് ഇപ്പോൾ







































