25.8 C
Kollam
Wednesday 28th January, 2026 | 02:07:07 AM
Home News Breaking News ശബരിമല സ്വർണ്ണക്കൊള്ള ,കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ള ,കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ, തിരുവാഭരണ കമ്മീഷണറുമാരായിരുന്ന ബൈജു, രാധാകൃഷ്ണൻ തുടങ്ങിയവരെ വൈകാതെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചു. സുധീഷിനെ വിശദമായ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

Advertisement