കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. ഗോവിന്ദൻ മാസ്റ്റർ എന്നയാൾ വാടകയ്ക്ക് നൽകിയതാണ് വീട്. ഓടിട്ട വീടിൻ്റെ മുക്കാൽ ഭാഗത്തോളം സ്ഫോടനത്തിൽ തകർന്നു.രണ്ട് പേരാണ് പതിവായി ഈ വീട്ടിൽ വരുന്നതെന്നും രാത്രി 1.51 നായിരുന്നു ഉഗ്രസ്ഥോടനം നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തത് എന്നാണ് വിവരം. ഇയാൾ ആരാണന്ന് പ്രദേശവാസികൾക്കറിയില്ല.പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
Home News Breaking News കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; ശരീര അവശിഷ്ടം ചിന്നിച്ചിതറിയ നിലയിൽ, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം,...






































