ന്യൂഡെല്‍ഹി.പാർലമെന്റ് ആക്രമണ കേസ്: പ്രതികളുടെ മൊഴികൾ തള്ളി പോലീസ്. യാദൃശ്ചികമായ കൂടിച്ചേരലാണ് കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായതെന്ന വാദം അംഗീകരിക്കാൻ ആകില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ ഇടപെടൽ ഉണ്ടെന്ന് നിഗമനം. പ്രതികളുടെയും ബന്ധുക്കളുടെയും ചില സംഘടനകളുടെയും സാമ്പത്തിക ബന്ധങ്ങൾ പരിശോധിക്കുന്നു.
അതേസമയം പാർലമെന്റ് ആക്രമണം സ്പീക്കറുടെ അനുനയനീക്കങ്ങൾ തള്ളി പ്രതിപക്ഷം.സ്പീക്കറുടെ കത്തിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയില്ലെന്ന് വിലയിരുത്തൽ.സഭയിൽ ശക്തമായ പ്രതിഷേധം തുടർന്നും ഉയർത്താൻ തീരുമാനം.നാളെ പ്രതിപക്ഷ പാർട്ടികളുടെ കക്ഷി നേതാക്കന്മാർ പത്തുമണിക്ക് യോഗം ചേരും.പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ സഭയിൽ പ്രസ്താവന നടത്തണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും എന്നാണ് അറിവ്.