നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമം, 12 പേരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കൊച്ചി. നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ 12 പേരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിന് തൊട്ടുമുൻപ് പ്രതികൾ പരസ്പരം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾപുറത്തുവന്നു. അക്രമത്തിൽ പരിക്കേറ്റ ആളുകൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കൊച്ചി കതൃക്കടവ് റോഡിൽ നഞ്ചക്കുപയോഗിച്ച് രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഈ കേസിലാണ് 12 പേരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട് .കേസിൽ രണ്ടുപേരെ കൂടി പിടികൂടാൻ ഉണ്ട് എന്ന് പോലീസ് പറഞ്ഞു. കതൃക്കടവ് റോഡിലെ ഹോട്ടലിനു മുന്നിലാണ് പ്രതികൾ ആദ്യഘട്ടത്തിൽ ഏറ്റുമുട്ടിയത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രതികൾ ലഹരി ഉപയോഗിച്ചതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും മുൻപും കേസുകളിൽ പ്രതികളാണെന്നും പോലീസ് അറിയിച്ചു.അക്രമം നടത്തിയ സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റൊമാന്റി ചെയ്യുമെന്നും എറണാകുളം നോർത്ത് പോലീസ് പറഞ്ഞു.

Advertisement